അങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സെര്‍ച്ച് രംഗത്തെ അതികായകന്മാരായ ഗൂഗിള്‍ ബ്രൌസറിനു ശേഷം ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2009 ജൂലൈ 7-ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബ്രൌസര്‍ പുറത്തിറക്കുന്ന വിവരം
ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ ക്രോം ഒ.എസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗ്നു/ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്നു.
ലിനക്സ് അധിഷ്ഠിതമാണെങ്കിലും സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഗ്നോം, കെ.ഡി.ഇ എന്നീ പണിയിട സംവിധാനങ്ങള്‍ (Desktop Environments) ഒന്നും ക്രോം ഒ.എസ് ഉപയോഗിക്കുന്നില്ല. ഗൂഗിള്‍ തന്നെ നിര്‍മ്മിക്കുന്ന ഒരു പുതിയ പണിയിട സംവിധാനം ആണ് ഇതിലുപയോഗിക്കാന്‍ പോകുന്നത്.ഇതു വഴി പുതിയതും ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതുമായ ഒരു ഡെസ്ക്ടോപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ഓപ്പണ്‍സോഴ്‌സ് സമൂഹത്തിനോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ചില പ്രതികരണങ്ങള്‍
ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു എന്നു കേട്ട ഉടനെ തന്നെ മാദ്ധ്യമങ്ങള്‍ ആ വിവരം ആഘോഷിക്കുകയുണ്ടായി. പല മാദ്ധ്യമങ്ങളും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു ഒരു ഭീഷണിയായാണ് ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണഭിപ്രായപ്പെട്ടത്. എങ്കിലും
ലിനക്സ് കേര്‍ണല്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പണിയിട സംവിധാനത്തില്‍ മാത്രം കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണോ അല്ല പണിയിട സംവിധാനം ആണോ എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്.
Wednesday, July 8, 2009
Subscribe to:
Post Comments (Atom)
5 comments:
ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു
കാത്തിരിക്കാം.. ക്രോമിന്റെ അവസ്ഥയെന്താണ് ?
Google brought picasa and google earth to Linux. But they were internally run on wine. And they still didn't make voice and video available for linux, or even google talk. So it is clear that they need monopoly over their Linux distro also. Here i disagree, but i can't live without google, and my choice is Ubuntu always.
താങ്കസ് ഫോർ ദ് ഇൻഫർമേഷൻ ഫ്രണ്ട്..
Crome is not a good choice. There are lots of open Bugs I faced.
Post a Comment