Saturday, December 29, 2007

ഓര്‍ക്കൂട്ട് മള്‍ട്ടി സ്ക്രാപ്പ്

നിങ്ങളുടെ ഓര്‍ക്കൂട്ട് അക്കൌണ്ടിലെ എല്ലാവര്‍ക്കും ഒരുമിച്ചു സ്ക്രാപ്പ് അയക്കാന്‍ ഒരു ടൂള്‍ ഇവിടെയുണ്ട്.ലിങ്ക് സന്ദര്‍ശിക്കുക

Wednesday, October 3, 2007

രാരിച്ചന്‍ എന്ന പൗരന്‍

ഗാന്ധിജയന്തി ദിനത്തില്‍
രാവിലെ,7 മണിക്ക്‌ എഴുന്നേറ്റ്‌
മനോരമയിലെ "ഇന്ന് അവധിയാണെങ്കിലും
നാളെയും പത്രം പതിവുപോലെ പ്രസിദ്ധീകരിക്കും"
എന്ന വാര്‍ത്തയും വായിച്ച്‌
കൊച്ചി സ്റ്റേഡിയം കണി കണ്ടു.

വൈകുന്നേരം ഏഷ്യാനെറ്റിലെ വാര്‍ത്തയില്‍
ഗാന്ധി പ്രതിമയില്‍ കര്‍പ്പൂരവും,പുഷ്പ്പാര്‍ച്ചനയും നടത്തുന്ന
അണ്ണാച്ചിയെ കണ്ട്‌ തിളച്ച ചോരയെ
സ്റ്റാര്‍ സിംഗര്‍ കണ്ടു തണുപ്പിച്ചു.

Saturday, June 23, 2007

അറിയിപ്പ്‌

കെട്ടിടാഘോഷക്കമ്മറ്റി
അമ്പതാം വാര്‍ഷികം
ചിക്കന്‍ ഗുനിയ ദുരിതാശ്വാസം
കര്‍ഷക ആത്മഹത്യ

സജിത,രാഖി
ബ്രണ്ണന്‍ കോളേജ്‌
കല്യാണം,ക്ഷണക്കത്ത്‌

സഹകരണബാങ്ക്‌,
കാര്‍ഷികലോണ്‍
വാസുലാല്‍ ടിവി മേള
കായംകുളം കൊച്ചുണ്ണി
സന്മനസ്സുള്ളവര്‍ക്കു സമാധാനം

ജനുവരി,ഫിബ്രവരി,മാര്‍ച്ച്‌
........................................
നവംബര്‍,ഡിസംബര്‍