Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, January 12, 2008

ജലം

ഏതു തിരകളുടെയും അപ്പുറം
നിന്നെയും കാത്ത്‌ ഒരു ജലത്തുള്ളി

അര്‍ത്ഥം കലര്‍ന്നുള്ള ഒരു മന്ദഹാസം
ഒരു പുഞ്ചിരി
ഏകാന്തതയില്‍ ഒരു പൊട്ടിക്കരച്ചില്‍

കറുത്ത പക്ഷികളുടെ സംഗീതം
ആരോടും പറയാതെ തുലാവര്‍ഷം

അവസാനം എന്റെ നാക്കിലേക്ക്‌
ഒരു തുള്ളി ജലം

Wednesday, October 3, 2007

രാരിച്ചന്‍ എന്ന പൗരന്‍

ഗാന്ധിജയന്തി ദിനത്തില്‍
രാവിലെ,7 മണിക്ക്‌ എഴുന്നേറ്റ്‌
മനോരമയിലെ "ഇന്ന് അവധിയാണെങ്കിലും
നാളെയും പത്രം പതിവുപോലെ പ്രസിദ്ധീകരിക്കും"
എന്ന വാര്‍ത്തയും വായിച്ച്‌
കൊച്ചി സ്റ്റേഡിയം കണി കണ്ടു.

വൈകുന്നേരം ഏഷ്യാനെറ്റിലെ വാര്‍ത്തയില്‍
ഗാന്ധി പ്രതിമയില്‍ കര്‍പ്പൂരവും,പുഷ്പ്പാര്‍ച്ചനയും നടത്തുന്ന
അണ്ണാച്ചിയെ കണ്ട്‌ തിളച്ച ചോരയെ
സ്റ്റാര്‍ സിംഗര്‍ കണ്ടു തണുപ്പിച്ചു.

Saturday, June 23, 2007

അറിയിപ്പ്‌

കെട്ടിടാഘോഷക്കമ്മറ്റി
അമ്പതാം വാര്‍ഷികം
ചിക്കന്‍ ഗുനിയ ദുരിതാശ്വാസം
കര്‍ഷക ആത്മഹത്യ

സജിത,രാഖി
ബ്രണ്ണന്‍ കോളേജ്‌
കല്യാണം,ക്ഷണക്കത്ത്‌

സഹകരണബാങ്ക്‌,
കാര്‍ഷികലോണ്‍
വാസുലാല്‍ ടിവി മേള
കായംകുളം കൊച്ചുണ്ണി
സന്മനസ്സുള്ളവര്‍ക്കു സമാധാനം

ജനുവരി,ഫിബ്രവരി,മാര്‍ച്ച്‌
........................................
നവംബര്‍,ഡിസംബര്‍