Saturday, August 16, 2008

ഇടമറുക് ദുബായില്‍



സ്വതന്ത്ര്യദിന പിറ്റേന്ന് മലയാള പത്രങ്ങള്‍ക്ക് അവധിയായതു കൊണ്ടും ഒന്നും വായിക്കാന്‍ ഇല്ലാത്തതു കൊണ്ടും ഇന്നലത്തെ പത്രം എടുത്ത് ഒന്നു കൂടി വായന ആരംഭിച്ചു. വാര്‍ത്തകള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ശ്രദ്ധ ക്ലാസിഫൈഡ്സില്‍ ആയി. അപ്പോഴാണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്.

ഇടമറുക് ദുബായില്‍


ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശങ്ങള്‍,ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ 050178****


മലയാളത്തില്‍ ഇടമറുക് എന്ന പേരില്‍ അറിയപ്പേടുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനും,ഗ്രന്ഥകാരനും യുക്തിവാദിയും ആയിരുന്ന ജോസഫ് ഇടമറുക് ആയിരുന്നു. 2006 ജൂണ്‍ 29-നായിരുന്നു ജോസഫിന്റെ മരണം . അദ്ദേഹത്തിന്റെ മകന്‍ സനല്‍ ഇടമറുകും ഇപ്പോള്‍ യുക്തിവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. സനലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തേരാളി എന്ന വെബ്‌സൈറ്റ് കാണുക.

ഈ ഇടമറുക് കുടുംബത്തിലെ ആരാണാവോ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്?
ചിത്രങ്ങള്‍ക്ക് കടപ്പാട് മലയാളം വിക്കിപീഡിയ

Friday, August 1, 2008

സൂര്യഗ്രഹണവും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളും


ഇന്ന് സൂര്യഗ്രഹണം ആയിരുന്നു. ഇന്ത്യയില്‍ 4.30 മുതല്‍ 6.30 വരെ ആയിരുന്നു ഗ്രഹണ സമയമെന്ന് പറയപ്പെട്ടത്. ഈ സമയം എന്റെ ഓഫീസ് കാന്റീനിലേക്ക് ഞാനൊന്ന് പോയപ്പോള്‍ അവിടം ഏറെക്കുറെ ശുന്യം ! ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും, അതിനു ശേഷം കുളിച്ചു വേണം ഭക്ഷണം കഴിക്കാന്‍ എന്നും എന്റെ സുഹൃത്ത് പറഞ്ഞു. അതിനു മുന്‍പും ഉച്ചക്കു എവിടെ ഒക്കെയോ നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു "Today we have to take tea early!".