Sunday, March 8, 2009

കടലില്‍ നിന്നു മണല്‍ വാരുന്നവര്‍

പുഴകളുടെയും, നദികളുടെയും ശാപമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മണല്‍ വാരല്‍. നദികളിലെ മണല്‍ വാരലിനു കര്‍ശന നിയന്ത്രണങ്ങള്‍ വന്നതിലാകണം ഇപ്പോള്‍ പുഴയെ ഉപേക്ഷിച്ച് കടലിലേക്ക് കടന്നിരിക്കുന്നു ഇക്കൂട്ടര്‍. കണ്ണൂര്‍ കോട്ടക്കു സമീപത്തു നിന്ന് ജെ.സി.ബിയുപയോഗിച്ച് മണല്‍ വാരുന്നതിന്റെ ചില ദൃശ്യങ്ങള്‍...



ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.



ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്...





ചങ്ങാടം കരയിലേക്ക് നീങ്ങുന്നു...


അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍...


മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..


ലോറിയുടെ ചിത്രം...


നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു... അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.