Tuesday, June 30, 2009

മോസില്ല ഫയര്‍ഫോക്സ് 3.5 പുറത്തിറങ്ങി





ഏറെ നാളത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 3.5 പുറത്തിറങ്ങി.2009 ജൂണ്‍ 30-നാണ് ഇത് പുറത്തിറങ്ങിയത്. നിരവധി പ്രത്യേകതകളുമായാണ് ഫയര്‍ഫോക്സ് 3.5 ഉപയോക്താക്കളിലെത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വെബ്‌പേജുകള്‍ റെന്‍ഡര്‍ ചെയ്യാനെടുക്കുന്ന വേഗമാണ്. ഫയര്‍ഫോക്സ് തന്നെ അവതരിപ്പിക്കുന്ന ചാര്‍ട്ട് നോക്കൂ.


മറ്റൊരു പ്രത്യേകത ഫയര്‍ഫോക്സ് 3.5 -ല്‍ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബ്രൌസിങ്ങ് ആണ്. ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റര്‍ 8-ലും അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുപയോഗിച്ച് നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന സെഷനും,കുക്കികളും എല്ലാം ഒഴിവാക്കാം.

മറ്റു പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നു

  • ഫിഷിങ്ങ് ,മാല്‍‌വെയര്‍ സൈറ്റുകളെ പ്രതിരോധിക്കുന്നതിനുള്ള സം‌വിധാനം
  • ടാബുകലുടെ പുനര്‍ക്രമീകരണം + എന്ന ഒരു കീ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സം‌വിധാനം. അടച്ച ടാബുകള്‍ Ctrl+Shift+T ഉപയോഗിച്ച് തുറക്കാനുള്ള സം‌വിധാനം.
  • ഓസം ബാര്‍- നിങ്ങള്‍ മുന്ന് സന്ദര്‍ശിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ യു.ആര്‍.എല്‍ ടൈറ്റില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം
  • പാസ്‌വേഡ് മാനേജറിലും ഡൌണ്‍ലോഡ് മാനേജറിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
  • അബദ്ധത്തില്‍ ഫയര്‍ഫോക്സ് അടച്ചുവെങ്കില്‍ അപ്പോള്‍ തുറന്ന എല്ലാ സെഷനുകളും വീണ്ടും തുറക്കുവാനുള്ള സം‌വിധാനം
  • തീമുകളും, ആഡ് ഓണുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സം‌വിധാനം
  • 70-ല്‍ അധികം ഭാഷകളില്‍ ഉള്ള പതിപ്പുകള്‍
ഫയര്‍ഫോക്സ് 3.5-ന്റെ എല്ലാ പ്രത്യേകതകളും അറിയുന്നതിന് ഇവിടെ ഞെക്കുക.

ഫയര്‍ഫോക്സ് 3.5 എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?

ഇപ്പോള്‍ ഫയര്‍ഫോക്സ് 3 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് 3.5-ലേക്ക് മാറണമെന്നുണ്ടെങ്കില്‍ എളുപ്പമാണ്. മോസില്ല ഫയര്‍ഫോക്സ് തുറന്ന് Help->Check for updates എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്സ് തന്നെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

ഇപ്പോള്‍ ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൌസറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഇവിടെ പോയി ഫയര്‍ഫോക്സ് 3.5 ഡൌണ്‍ലോഡ് ചെയ്യുക.

ഫയര്‍ഫോക്സ് 3.5 മലയാളത്തിലും

ഫയര്‍ഫോക്സ് 3.5 റിലീസിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തത് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് തികച്ചും ആഹ്ലാദകരമായ സംഭവമാണ്. ഇതുവരെ ഇംഗ്ലീഷ് ഭാഷയും മറ്റു 50 ഓളം ഭാഷകളിലും മാത്രം ഇറങ്ങിയ ഫയര്‍ഫോക്സ് ബ്രൌസര്‍ ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തിലും ലഭ്യമാകും. സ്വതന്ത്ര മലയാ‍ളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഫയര്‍ഫോക്സ് 3.5 പതിപ്പ് മലയാളത്തിലും ലഭ്യമായത്. ഇപ്പോള്‍ ബീറ്റ പതിപ്പ് ആണ് ലഭ്യമായിട്ടുള്ളത്. ഫയര്‍ഫോക്സിന്റെ അടുത്ത പതിപ്പായ 3.6 പുറത്തിറങ്ങുന്നതോടെ ഇത് സ്റ്റേബിള്‍ ആയ ഒരു പതിപ്പ് ആയിരിക്കും. ഇപ്പോള്‍ മലയാളത്തെക്കൂടാതെ ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്, ഒറിയ എന്നീ ഭാഷകളില്‍ ഫയര്‍ഫോക്സ് ലഭ്യമാണ്.

ഫയര്‍ഫോക്സിന്റെ 3.5 മലയാളം പതിപ്പ് ഇവിടെ ലഭ്യമാണ്.

മലയാളം ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു കമന്റിടുക.



14 comments:

Anoop Narayanan said...

ഫയര്‍ഫോക്സ് 3.5 പുറത്തിറങ്ങി

Alsu said...

thank u 4 the information :D

ശ്രീലാല്‍ said...

ഞാന്‍ അപ്‌ഗ്രേഡിയ വിവരം സസന്തോഷം അറിയിക്കുന്നു.. എന്തൊരു സന്തോഷം.. എന്തൊരു ഉന്മേഷം.. :)

ഇനി ഇതിന്റെ മേലെ മലയാളം വേര്‍ഷനും കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൊയപ്പാവ്വ്വോ ...?

Anoop Narayanan said...

ഇല്ല ശ്രീലാലേ ചില ചെറിയ അക്ഷരത്തെറ്റുകള്‍ ഒഴിച്ച് കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ മലയാളം പതിപ്പാണുപയോഗിക്കുന്നത്.

ശ്രീലാല്‍ said...

ഹ.ഹ. കലക്കി.. ഇന്‍സ്റ്റാളി.. ഇന്‍സ്റ്റാളി.. :) ഞാന്‍ ആദ്യമായാണ് മലയാളത്തിലുള്ള ബ്രൌസര്‍ ഉപയോഗിക്കുന്നത്.. സൂപ്പര്‍ സംഭവമാണല്ലോ..? ആകെ മൊത്തം മലയാളം വിക്കിയുടെ സെറ്റിംഗ്സ് പോലുള്ള പേജില്‍ കയറിയപോലെ തോന്നുന്നു..

എന്റെ അടയാളക്കുറിപ്പുകള്‍ ... വെബ് തട്ടിപ്പിനെപ്പറ്റി അറിയിക്കുക..ഏറ്റവും പുതിയ ഹിസ്റ്ററി വെടിപ്പാക്കുക.. ഹ.ഹ.. എനിക്കിഷ്ടായി... :) Thanks Anoooooopaaaaaaaaaaaaaa :)

Anoop Narayanan said...

മലയാളത്തില്‍ ഉള്ള ആദ്യ ബ്രൌസര്‍ ആണിത് ശ്രീലാലേ :D

Unknown said...

മാഷെ നന്ദി ഞാനും ഇൻസ്റ്റാൾ ചെയ്തു

Unknown said...

അങ്ങനെ 3.5 ഉം ഇറങ്ങി. :)

Ashly said...

മ്മ്....നെറ്റിൽ നിന്ന് വലിച്ചിറക്കി കൊണ്ടിരിക്കുന്നു .. ഇൻസ്റ്റാൾ ചെയ്യണം.

Ershad K said...

ഫയര്‍ഫോക്സ് 3.5 കലക്കന്‍ തന്നെ !!

യൂനുസ് വെളളികുളങ്ങര said...

oh nice 3.5

അങ്കിള്‍ said...

ഡൌണ്‍ലോഡ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്.
യൂണിക്കോടിക്കോടിലല്ലാത്ത പത്രങ്ങള്‍ വായിക്കാറുണ്ടോ. എങ്കില്‍ 3.5 വച്ച് അതു പറ്റില്ല. കാരണം ‘പത്മ‘ ഫയര്‍ ഫോക്സ് 3.5 ല്‍ എടുക്കില്ല.

keralafarmer said...

അങ്കിള്‍ ഫയര്‍ഫോക്സ് 3.5 മലയാളം വെര്‍ഷനിലാണ് പദ്മ ആഡ്ഓണ്‍ കാണാന്‍ കഴിയാത്തത്. നിലവില്‍ ആംഗലേയ വെര്‍ഷന്‍ ആണെങ്കില്‍ ഹെല്‍പ്പില്‍ അപ്ഡേറ്റ് ചെയ്താല്‍ പദ്മ ഉണ്ട്. എന്നാല്‍ സ്ക്രാപ്പ് ബുക്ക് എന്ന ആഡ്ഓണ്‍ ലഭ്യമല്ല. ഞാന്‍ 3.5 ഇന്‍സ്റ്റാള്‍ ചെയ്തു.

Ralminov റാല്‍മിനോവ് said...

അങ്കിളേ ആ എക്സ്പിയൈ തുറന്നു് കമ്പാറ്റിബിലിറ്റി 3.5 ആക്കിയാൽ മതി, പദ്മ വഴങ്ങും.

save the xpi to the desktop. rename the extension as zip. extract the files. open install.rdf in notepad. change 3.0.* to 3.5.* . save the install.rdf. select all the files and sendto compressed folder. rename the zip file to an xpi file. drag the xpi file to firefox. install padma !