Saturday, January 17, 2009

അബ്ദുള്ളക്കുട്ടിയുടെ വികസന നയങ്ങള്‍

കേരളത്തിന്റെ വികസനം എന്ന പദം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. ഇത്തവണ അബ്ദുള്ളക്കുട്ടി എന്ന കണ്ണൂര്‍ എം.പി വികസനക്കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന പ്രസ്താവനയെ പാര്‍ട്ടിക്ക് രസിക്കാത്തതിനാല്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയ കമ്മറ്റി സസ്പെന്റ് ചെയ്തിരിക്കുന്നു. സസ്പെന്റ് ചെയ്തതിനു ശേഷം വാര്‍ത്താപ്രവര്‍ത്തകരോട് സംസാരിച്ച അബ്ദുള്ളക്കുട്ടി തന്റെ സസ്‌പെന്‍ഷന്‍ നാട്ടിലെ യുവാക്കളെയാകെ വിഷമിപ്പിക്കുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷമായി കണ്ണൂര്‍ ലോകസഭാമണ്ഡലത്തിന്റെ എം.പിയാണ് അബ്ദുള്ളക്കുട്ടി. ഇന്ന് വികസനവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയുടെ പേരില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഒരു സാധാരണ കണ്ണൂരുകാരന്‍ അബ്ദുള്ളക്കുട്ടിയോട് ചോദിക്കുന്നത് ഇതായിരിക്കും.
“കഴിഞ്ഞ പത്തു വര്‍ഷമായിട്ടും കണ്ണൂര്‍ എം.പി ആയിരുന്നിട്ട് താങ്കള്‍ കണ്ണൂരിന്റെ വികസനത്തിനായി എന്തൊക്കെ ചെയ്തു? താങ്കളുടെ തന്നെ വെബ്‌സൈറ്റില്‍ താങ്കളുടെ അച്ചീവ്‌മെന്റായി കാണുന്നത് വളരെക്കുറച്ച് മാത്രമാണ് . ഇത്രയും കാര്യങ്ങള്‍ മാത്രമേ 10 വര്‍ഷമായി അങ്ങേക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂവെങ്കില്‍ താങ്കളുടെ 10 വര്‍ഷങ്ങള്‍ കണ്ണൂരിനെ സംബന്ധിച്ചെടുത്തോളം പരിതാപകരമായിരുന്നു. “

4 comments:

Anoop Narayanan said...

കണ്ണൂരിന്റെ എം.പി അബ്ദുള്ളക്കുട്ടി വികസനവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട് പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകുമ്പോള്‍..

അങ്കിള്‍ said...

19 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടല്ലോ. മറ്റുള്ളവരുടെ കണക്കു കൂടെ അറിഞ്ഞാലല്ലേ എന്തെങ്കിലും പറയാന്‍ പറ്റൂ.

അയല്‍ക്കാരന്‍ said...

സുഹൃത്തേ, ഒരു പാര്‍ലമെന്‍‌റംഗത്തിന്‍‌റെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് വികസനത്തേക്കാളുപരി നിയമനിര്‍മ്മാണസഭയില്‍ നടത്തുന്ന സജീവവും ഫലപ്രദവുമായ ഇടപെടലുകളെ മുന്‍‌നിര്‍ത്തിയാവണം. ഭാരതീയന്‍‌റെ ബഹുസ്വരതയും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാനാവുന്നുണ്ടോ എന്നതും എം‌പിയുടെ അപ്പ്രൈസല്‍ കാര്‍ഡില്‍ പ്രധാനപ്പെട്ടതുതന്നെ

mirchy.sandwich said...

കണ്ണൂരിലെ സ്ഥിരം എം പി ആയിരുന്ന മുല്ലപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കാറേ ഇല്ലായിരുന്നു. അതിലും എത്രയോ ഭേദ്മായിരുന്നു എന്തായാലും അബ്ദുള്ളക്കുട്ടി.എം പിയെ കുറ്റം പറയണ്ട, ചീഞ്ഞുതുടങ്ങിയത് സി പി എമ്മാണ്.