തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാല്പത്തി ഒമ്പത്താമത് കേരള സ്കൂള്‍ കലോത്സവം അതിന്റെ അവസാന നാളിലേക്ക് കടക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് മലയാളം വിക്കിപീഡിയയില്‍ കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. ലഭ്യമായ വിവരങ്ങള്‍ വെച്ച് ‘കേരള സ്കൂള്‍ കലോത്സവം’ എന്നൊരു ലേഖനം സൃഷ്ടിക്കുകയും ചെയ്തു. ഈ ലേഖനത്തിലേക്ക് ഇപ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് താഴെപ്പറയുന്ന താളുകളില്‍ നിന്നാണ്.
ബ്ലോഗ് വായനക്കാര്‍ക്കായി ബ്ലോഗിലും കേരള സ്ക്ലൂള്‍ കലോത്സവം എന്ന ലേഖനത്തിന്റെ ഇപ്പോഴത്തെ രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.
കേരള സ്കൂള്‍ കലോത്സവം
കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്കൂള്‍ കലോത്സവം. എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ല്‍ . 2008 വരെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരള സ്കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂള്‍ കലോത്സവം അറിയപ്പെടുന്നു.
സ്കൂള്‍,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.
ചരിത്രം1956-ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യര്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ . ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് ,കേരളത്തിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ്സ്. ആര്‍.വി. ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ യുവജനോല്‍സവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികള്‍ സ്കുള്‍ തലത്തില്‍ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക്
1975-ല്‍ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്രയും ആര്‍ംഭിച്ചതും 1975-ല്‍ തന്നെ.
കലാതിലകം, പ്രതിഭാ പട്ടങ്ങള്‍
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986-ല്‍ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ് പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതല്‍ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങള്‍ നല്‍കുന്ന പതിവ് ഉപേക്ഷിച്ചു.2005-ല്‍ തിലകം നേടിയ ആതിര ആര്‍. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വര്‍ഷം പ്രതിഭാപട്ടം ഇല്ലായിരുന്നു.
സ്വര്‍ണ്ണക്കപ്പ്
കലോത്സവത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുന്ന പതിവ് 1986-മുതല്‍ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് 117.5 പവന്‍ ഉള്ള സ്വര്‍ണ്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009-ല്‍ ഹയര്‍സെക്കന്ററി കലോത്സവം കൂടെ ഒന്നിച്ച നടക്കുന്നതിനാല്‍ 2009-ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്കൂള്‍ ,ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യു ജില്ലക്കാണ് നല്‍കുന്നത്.
കലോത്സവ വേദികള്‍
1956 മുതല്‍ കലോത്സവം നടന്ന വേദികളാണ് ചുവടെക്രമനമ്പര് | വര്‍ഷം | വേദി |
---|---|---|
1 | 1957 | എറണാകുളം |
2 | 1958 | തിരുവനന്തപുരം |
3 | 1959 | ചിറ്റൂര്‍ |
4 | 1960 | കോഴിക്കോട് |
5 | 1961 | തിരുവനന്തപുരം |
6 | 1962 | ചങ്ങനാശ്ശേരി |
7 | 1963 | തൃശ്ശൂര്‍ |
8 | 1964 | തിരുവല്ല |
9 | 1965 | ഷൊര്‍ണ്ണൂര്‍ |
1966 | കലോത്സവം നടന്നില്ല | |
1967 | കലോത്സവം നടന്നില്ല | |
10 | 1968 | തൃശ്ശൂര്‍ |
11 | 1969 | കോട്ടയം |
12 | 1970 | ഇരിങ്ങാലക്കുട |
13 | 1971 | ആലപ്പുഴ |
1972 | കലോത്സവം നടന്നില്ല | |
1973 | കലോത്സവം നടന്നില്ല | |
14 | 1974 | മാവേലിക്കര |
15 | 1975 | പാലാ |
16 | 1976 | കോഴിക്കോട് |
17 | 1977 | എറണാകുളം |
18 | 1978 | തൃശ്ശൂര്‍ |
19 | 1979 | കോട്ടയം |
20 | 1980 | തിരുവനന്തപുരം |
21 | 1981 | പാലക്കാട് |
22 | 1982 | കണ്ണൂര്‍ |
23 | 1983 | എറണാകുളം |
24 | 1984 | കോട്ടയം |
25 | 1985 | എറണാകുളം |
26 | 1986 | തൃശ്ശൂര്‍ |
27 | 1987 | കോഴിക്കോട് |
28 | 1988 | കൊല്ലം |
29 | 1989 | എറണാകുളം |
30 | 1990 | ആലപ്പുഴ |
30 | 1990 | ആലപ്പുഴ |
31 | 1991 | കാസര്‍ഗോഡ് |
32 | 1992 | തിരൂര്‍ |
33 | 1993 | ആലപ്പുഴ |
34 | 1994 | തൃശ്ശൂര്‍ |
35 | 1995 | കണ്ണൂര്‍ |
36 | 1996 | കോട്ടയം |
37 | 1997 | എറണാകുളം |
38 | 1998 | തിരുവനന്തപുരം |
39 | 1999 | കൊല്ലം |
40 | 2000 | കൊല്ലം |
41 | 2001 | തൊടുപുഴ |
42 | 2002 | കോഴിക്കോട് |
43 | 2003 | ആലപ്പുഴ |
44 | 2004 | തൃശ്ശൂര്‍ |
45 | 2005 | തിരൂര്‍ |
46 | 2006 | എറണാകുളം |
47 | 2007 | കണ്ണൂര്‍ |
48 | 2008 | കൊല്ലം |
49 | 2009 | തിരുവനന്തപുരം |
കേരള സ്കൂള്‍ കലോത്സവം 2008-2009
നാല്പത്തിഒമ്പൊതാമത് കേരള സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബര്‍ 30 മുതല്‍ 2009 ജനുവരി 5 വരെ നടക്കുകയാണ്. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകള്‍ അനുസരിച്ചാണ് കലോത്സവത്തിന്റെ നടത്തിപ്പ്. നിരവധി പ്രത്യേകതകളുമായാണ് ഈ കലോത്സവം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഈ ലേഖനത്തിലേക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. കലോത്സവത്തിന്റെ ചരിത്രം, കലാതിലകം,പ്രതിഭ പട്ടം നേടിയവരുടെ പേരു വിവരം(വര്‍ഷക്രമത്തില്‍) ,ഇതുവരെ നടന്ന കലോത്സവങ്ങളുടെ ലോഗോ, വിമര്‍ശനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാവുന്നവര്‍ അത് വിക്കിപീഡിയയിലെ ലേഖനത്തിലോ, ഈ പോസ്റ്റിനു കമന്റായോ നല്‍കണമെന്ന് അപേക്ഷ. ഇതുമായി ബന്ധപ്പെട്ട് എതെങ്കിലും ഗ്രന്ഥങ്ങളോ,സുവനീറുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളും നല്‍കുവാന്‍ അപേക്ഷ.
1 comment:
good work:)
Post a Comment