Sunday, December 14, 2008
ജിമ്മി വെയിത്സിനൊപ്പം
Imagine a world in which every single human being can freely share in the sum of all knowledge
That's our commitment.
ഇങ്ങനെയൊരു കമ്മിറ്റ്മെന്റ് ലോകത്തിനു നല്‍കിയത് വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. 2001-ല്‍ ജിമ്മി വെയിത്സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ വിക്കിപീഡിയ ഇന്ന് ഇംഗ്ലീഷില്‍ മാത്രം ഏകദേശം 26 ലക്ഷം ലേഖനങ്ങളുള്ള ഒരു വിജ്ഞാനകോശമായി വളര്‍ന്നിരിക്കുന്നു. വിജ്ഞാനകോശത്തിന്റെയും സഹോദാരസംരഭങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. ഇതിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യൂ ഗാര്‍ഡ്‌നെര്‍ ആണ്.
ജിമ്മി വെയിത്സും ,സ്യു ഗാര്‍ഡ്നെറും ഇന്നലെയും, ഇന്നുമായി ബാംഗ്ലൂരിലുണ്ടായിരുന്നു. സി.ഐ.എസ്. ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡൊംളൂരില്‍ വിക്കിപീഡിയയെ പറ്റി സംസാരിക്കുകയുണ്ടായി. (ജിമ്മി വെയിത്സിന്റെ പ്രസംഗത്തിന്റെ ശബ്ദരൂപം ഇവിടെ ശ്രവിക്കാം)ഇന്ന് വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ വാസികള്‍ക്കൊപ്പം ജിമ്മിയും,സ്യുവും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. മലയാളം വിക്കിപീഡിയയുടെ പ്രതിനിധിയായി ഞാനും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഇന്ത്യ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇന്നു നടന്നു. എന്നെക്കൂടാതെ വിവിധ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍,കിരുബ, തെലുഗു വിക്കിയിലെ അര്‍ജുന്‍, തമിഴ് വിക്കിയിലെ സുന്ദര്‍,കന്നട വിക്കിയിലെ ഹരി പ്രസാദ്, ഗുജറാത്തി വിക്കിയിലെ ആകാശ് തുടങ്ങിയവരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിക്കികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പറ്റിയായിരുന്നു അദ്യ ചര്‍ച്ച. ഭാഷാ വിക്കിപീഡിയകളെ ജനങ്ങളില്‍ എത്തിക്കേണ്ടതിനെ പറ്റിയും, പ്രാദേശിക ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്:വിക്കിപീഡിയ കോമണ്‍സ്
Subscribe to:
Post Comments (Atom)
6 comments:
വിക്കിപീഡിയയുടെ സ്ഥാപകരിലൊരാളായ ജിമ്മിവെയിത്സിനും, വിക്കിമീഡിയ ഫൌണ്ടേഷന്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യു ഗാര്‍ഡ്നെര്‍ക്കുമൊപ്പം ഒരു ദിവസം..
ജിമ്മി വെയിത്സിനേയും,സ്യൂ ഗാര്‍ഡനറേയും കണ്ടു.
നന്നായിരിക്കുന്നു. അവരുടെ മഹനീയ ലക്ഷ്യങ്ങളും,പ്രവര്‍ത്തിയും ലോകത്തിനു സമത്വബോധമുണ്ടാക്കട്ടെ എന്ന് ആശിക്കുന്നു.
എന്നാല്‍,
ജിമ്മി വെയിത്സിനൊപ്പം എന്ന തലക്കെട്ട് ചിത്രകാരന് ഇഷ്ടപ്പെട്ടില്ല.
അനൂപിനെപ്പോലെ നല്ലൊരു മനുഷ്യന്‍ എന്നതിനുപരി അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു ?
അയാള്‍ ഇന്ത്യയില്‍ വന്നോട്ടെ,പൊയ്ക്കോട്ടെ.
അയാളുടെ കൂടെ ആരും തൊട്ടു നിന്നോട്ടെ.
അതിലൊക്കെ എന്തുകാര്യം?
അയാള്‍ വിശേഷപ്പെട്ട എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചെവിയോര്‍ക്കാം.
ജിമ്മിയെ അനൂപിനൊപ്പം കാണു.
അപ്പോള്‍, അതിലതിശയമോ,വാര്‍ത്തയോ കാണില്ല.
(ആരേയും ആരാധനയോടെ കാണരുതെന്ന് ചിത്രകാരന്റെ പൊതു നിലപാടാണ്. സന്ദര്‍ഭം ലഭിച്ചപ്പോള്‍ എഴുതിയെന്നു മാത്രം.അനൂപിനോടുള്ള വ്യക്തിവിരോധമൊന്നുമല്ല.അടിമമനസ്സിന്റെ കാരണമന്വേഷിക്കുന്ന ചിത്രകാരന്റെ ഒരു ഭ്രാന്ത് !)
സസ്നേഹം :)
ചിത്രകാരന്റെ ഇഷ്ടമോ ഇഷ്ടക്കേടുകളോ നോക്കിയല്ല ഞാന്‍ എന്റെ ബ്ലോഗിനു തലക്കെട്ടിടുന്നതും,അതിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും. ചിത്രകാരന്റെ ഇഷ്ടത്തിനും ഇഷ്ടക്കേടുകള്‍ക്കും ചിത്രകാരന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘എനിക്കൊരു പുല്ലുവിലയുമില്ല’ താനും.
ജിമ്മി വെയിത്സിനോടുള്ള ആരാധന കൊണ്ടു തന്നെയാണ് ഞാന്‍ ഈ പോസ്റ്റിട്ടത്. എന്റെ ആരാധനാസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആരാണ് താങ്കള്‍ ഹേ!
ഹ ഹ ഹ....
കലക്കന്‍ മറുപടി.
അഭിനന്ദനങ്ങള്‍ അനൂപ് :)
ഒരു വിക്കി പ്രവര്‍ത്തകന്റെ ഉള്‍ക്കരുത്താണ്
ഇവിടെ പ്രകടിപ്പിച്ചത്!
ഹഹഹ...
അഭിനന്ദനങ്ങള്‍ അനൂപ്. ലോകത്തിനു മുന്നില്‍ ഒരു വിജ്ഞാന കോശമായി വിക്കിപീഡിയെ വളര്‍ത്തിക്കൊണ്ടു വരുന്നവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.
ചിത്രകാരന്‍റെ കമന്‍റ് കണ്ടു.
അര്‍ഹതയുള്ളവരെ ആദരിക്കുന്നതും അംഗീകരിക്കുന്നതും അടിമ മനസ്സുള്ളതു കൊണ്ടാണോ? ആരുടെയൊക്കെയോ ചിന്തയില്‍ നിന്നും ബുദ്ധിയില്‍ നിന്നും ഉണ്ടായ പലകാര്യങ്ങളുമാണ് ഇന്ന് നമ്മുടെ ജീവിതത്തെ സുഗമമാക്കുന്നത്. അതൊരു ഡിക്ഷണറി ആയാലും. അവരെയൊക്കെ ആരാധനയോടെയല്ലെ നമുക്ക് കാണാന്‍ പറ്റൂ? .
Post a Comment