ഇന്നലെ ഗൂഗിള്‍ പുറത്തിറക്കിയ ക്രോം എന്ന സോഫ്റ്റ്വെയറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് അതിന്റെ മലയാളം റെന്‍ഡറിങ്ങ് സപ്പോര്‍ട്ട് ആണ്. ഡീഫാള്‍ട്ട് ഫോണ്ട് കാര്‍ത്തികയാണെങ്കിലും അഞ്ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൌകര്യവും ക്രോം ടീം ഒരുക്കിയിട്ടുണ്ട്.
ഫോണ്ട് അഞ്ജലിയാക്കാന്‍
ക്രോമില്‍ ഫോണ്ട് അഞ്ജലിയാക്കാന്‍ താഴെ പറയുന്നവ ചെയ്യുക.
അഡ്രസ് ബാറിന്റെ (ഗൂഗീള്‍ ഭാഷയില്‍ ഓംനി പോയന്റ്) അടുത്തുള്ള ടൂള്‍ ബോക്സിന്റെ ചിത്രം ഞെക്കുക.അവിടെ നിന്നും Options തെരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നു വരും.
അവിടെ രണ്ടാമത്തെ ടാബിലെ change font and language settings എന്ന ബട്ടണ്‍ ഞെക്കി font Anjalioldlipi-യും Encoding Unicode(UTF-8) -ഉം ആക്കുക .ശേഷം OK, Close എന്നീ ബട്ടണുകള്‍ ഞെക്കിയാല്‍ ഫോണ്ട് അഞ്ജലിയാകും.
മലയാളം നന്നായി റെന്‍ഡര്‍ ചെയ്യുന്നു എന്നതാണു ക്രോമിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഫയര്‍ഫോക്സിന്റെ മൂന്നാമത്തെ പതിപ്പില്‍ മാത്രമാണ് മലയാളം റെന്‍ഡറിങ്ങ് ശരിയായത് എന്ന് ഓര്‍ക്കുക.
ക്രോമും,കീമാനും
ഗൂഗിള്‍ ക്രോമും കീമാന്‍ എന്ന മലയാളം എഴുത്തുപകരണവും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്ലേ എന്നൊരു സംശയം. കീമാന്‍ ഉപയോഗിച്ച് ക്രോമില്‍ എഴുതിയാല്‍ ഒന്നും വരുന്നില്ല.ഉദാഹരണമായി മലയാളം എന്ന് ക്രോമില്‍ കീമാന്‍ ഉപയോഗിച്ച് എഴുതുന്നു എന്നിരിക്കട്ടെ. മ എന്നെഴുതി ല എന്നെഴുതുമ്പോള്‍ മ കാണാതാകും. അവിടെ ല മാത്രമാകും. ഇനി അടുത്ത അക്ഷരം എഴുതുമ്പോളേക്കും ല യും അപ്രത്യക്ഷമാകും. അവസാനം മലയാളം എന്നെഴുതിയാല്‍ ഒരു ചിഹ്നം മാത്രമാകും ഫലം.
ഗൂഗിള്‍ പോലൊരു കമ്പനി നല്‍കുന്ന ഉല്പന്നത്തില്‍ നിന്ന് ഒരു ഉപയോക്താവും പ്രതീക്ഷിക്കാത്തത്ര വലിയ ബഗ്ഗ് ആണിത്. വിന്‍ഡോസില്‍ മലയാളം ഉപയോഗിക്കുന്ന പലരും ഇന്ന് കീമാന്‍ ആയിരിക്കും എഴുത്തുപകരണമായി ഉപയോഗിക്കുന്നത്. അപ്പോള്‍ ഈ ഒരു ബഗ്ഗ് മലയാളം ബ്ലോഗെഴുത്തുകാരെയും മറ്റും ക്രോമില്‍ നിന്ന് അകറ്റി നിര്‍ത്തുകയേ ഉള്ളൂ.
ഗൂഗിള്‍ ഈ ബഗ്ഗ് പെട്ടന്നു തന്നെ ഫിക്സ് ചെയ്യുമെന്നു കരുതാം...
Wednesday, September 3, 2008
Subscribe to:
Post Comments (Atom)
4 comments:
ഗൂഗിള്‍ ക്രോമും മലയാളവും
thank u dear ....
malayalam type cheyyan ...
http://www.google.com/transliterate/indic/Malayalam
അനൂപ്,
ഗൂഗിള്‍ ക്രോമില്‍ മലയാളം വായിക്കാം എന്നത് ശരി തന്നെ, എന്നാല്‍ നമ്മളെ പോലെ യുള്ള ബ്ലോഗ്ഗര്‍ മാര്‍ക്ക് മലയാളത്തില്‍ ബ്ലോഗ് പോസ്റ്റ് കള്‍ടൈപ്പ് ചെയ്യാന്‍ കഴിയില്ല.
പോസ്റ്റ് വളരെ നന്നായിരിക്കുന്നു. ലൈവ് മലയാളം
Post a Comment