Tuesday, June 17, 2008

തീക്കുറുക്കന്‍3 ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെ


മോസില്ല ഫൌണ്ടേഷന്റെ ഔദ്യോഗിക ബ്ലോഗില്‍ നിന്നുള്ള വിവരം അനുസരിച്ച് ഫയര്‍ഫോക്സ്(തീക്കുറുക്കന്‍) 3-ന്റെ ഡൌണ്‍ലോഡ് ഡേ ഇന്ന് തന്നെയാണ്. രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു ഒന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍. പക്ഷേ അവരുടെ ബ്ലോഗ് പറയുന്നതനുസരിച്ച് ഇത് 10:00 a.m. PDT (17:00 UTC) മാത്രമേ ആരംഭിക്കുകയുള്ളൂ. അതായത് നമ്മുടെ സമയം രാത്രി പത്തരക്ക്(10.30 PM IST). അപ്പോള്‍ എല്ലാവരും ഇന്ന് രാത്രി പത്തര മുതല്‍ നാളെ (18-ജൂണ്‍-2008) രാത്രി പത്തര വരെയുള്ള സമയത്തിനിടയില്‍ തീക്കുറുക്കനെ ഡൌണ്‍ലോഡ് ചെയ്യുമല്ലോ.

ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ചതിന്റെ വെളിച്ചത്തില്‍ ഇത് തീക്കുറുക്കന്‍ 2-നെക്കാളും മികച്ചതാണ്. മലയാളം റെന്‍ഡറിങ്ങ് പെര്‍ഫെക്ട്. URL-കളില്‍ പോലും മലയാളം വ്യക്തമായി കാണാം.


വരൂ നമുക്കൊന്നിച്ച് സൃഷ്ടിക്കാം ഒരു ലോകറെക്കോര്‍ഡ് കൂടി.
ഡൌണ്‍ലോഡ് ഇവിടെ നിന്നോ ഇവിടെ നിന്നോ ചെയ്യാം

അപ്‌ഡേറ്റ് 1: മോസില്ലായുടെ ഔദ്യോഗിക ബ്ലോഗില്‍ വന്ന അപ്‌ഡേറ്റ് പ്രകാരം തീക്കുറുക്കനെ പരീക്ഷിക്കാനുള്ള ജനതയുടെ ജിജ്ഞാസ കാരണം ആവരുടെ സെര്‍വര്‍ ഓവര്‍‌ലോഡ് ആയിരിക്കുകയാണ് . ഇത് കാരണം ഇപ്പോള്‍ (സമയം :17/6/08 11.40 IST) സെര്‍വര്‍ ഡൌണ്‍ ആണ്. വെബ്‌സൈറ്റുകള്‍ ‘അപ് ‘ ആയതിനു ശേഷം മാത്രമേ ലോകറെക്കോര്‍ഡിനുള്ള സമയപരിധി ആരംഭിക്കുകയുള്ളൂ.

അപ്‌ഡേറ്റ് 2: മോസില്ല ഫയര്‍ഫോക്സ് 3 പുറത്തിറങ്ങിയിരിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മോസില്ലയുടെ ഔദ്യോഗിക ബ്ലോഗില്‍ വന്നു. ലോകറെക്കോര്‍ഡില്‍ താങ്കള്‍ക്ക് പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോസില്ല ഫയര്‍ഫോക്സ് 3 ഇവിടെ നിന്നും 2008 ജൂണ്‍ 18 11.45 PM IST (ജൂണ്‍ 18 2008 11:16 a.m. PDT (18:16 UTC) )നു ഇടയില്‍ ഡൌണ്‍ലോഡ് ചെയ്യുക. രണ്ട് കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
  1. പൂര്‍ണ്ണമായും ഡൌണ്‍ലോഡ് ആയവ മാത്രമേ ഡൌണ്‍ലോഡിനു പരിഗണിക്കുകയുള്ളൂ
  2. നിങ്ങള്‍ ഇപ്പോള്‍ തന്നെ ഫയര്‍ഫോക്സ് 3-ന്റെ ബീറ്റാ വേര്‍ഷനോ, റിലീസ് കാന്റിഡേറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിലും 2008 ജൂണ്‍ 17 11.45 11.45 PM IST ക്കും 2008 ജൂണ്‍ 18 11.45 PM IST ക്കും ഇടയില്‍ പൂര്‍ണ്ണമായി ഡൌണ്‍ലോഡ് ആയവ മാത്രമേ ലോക റെക്കോര്‍ഡിനു പരിഗണിക്കുകയുള്ളൂ.
വരൂ ,നമുക്കും ഉപയോഗിക്കാം ഏറ്റവും വേഗവും സുരക്ഷയും പ്രദാനം ചെയ്യുന്ന ,കഴിഞ്ഞ പതിപ്പില്‍ നിന്നും 15,000-ത്തില്‍ അധികം മാറ്റങ്ങള്‍ വരുത്തിയ മോസില്ല ഫയര്‍ ഫോക്സ് 3 ലേക്ക്.


വീഡിയോ മാറ്റങ്ങള്‍ ഡൌണ്‍ലോഡ്

3 comments:

Unknown said...

innu raavile download cheythu.
startup is faster, faster than IE.
page loading is faster than IE.

unicode font rendering is perfect.

recommend 100%

theekurukkan kee jay!!!

യാരിദ്‌|~|Yarid said...

അനൂപെ. ഇന്നലെ രാത്രിയായപ്പോ ഡൌണ്‍ ലോഡ് ചെയ്യാന്‍ തുടങ്ങിയതാണ്. ഓവര്‍ ഡൊണ്‍ ലോഡ് റേറ്റ് കാരണമാ‍വും പേജ് കനോട്ട് ഡിസ്പ്ലേ എന്നായിരുന്നു ഒന്നു രണ്ടു മണിക്കൂറുകളോളംഎഴുതികാ‍ണിച്ചതു. അവസാനം ഇന്നു രാവിലെ ഡൌണ്‍ ലോഡ് ചെയ്തു..!

ശ്രീലാല്‍ said...

ഡൌണ്‍ ലോഡി.. വിജയകരമായി കുറുക്കന്‍ എന്റെ സിസ്റ്റത്തില്‍ കാലുകുത്തി. അനൂപിന്റെ സപ്പോര്‍ട്ടിനു ഒരു വലിയ നന്ദി ഹില്‍‌സ്, ബാംഗളൂര്‍.

ആദ്യവട്ട ഡൌണ്‍ലോഡ് ശ്രമത്തില്‍ തന്നെ ഞാന്‍ വിജയം കണ്ടെത്തി. വന്ന ഉടന്‍ കുറുക്കന്‍ ആകെ ഒരു പങ്കപ്പാട് കാണിച്ചെങ്കിലും പിന്നീട് വളരെ സൌമ്യനായി കാണപ്പെട്ടു. കുറുക്കനുമായുള്ള എന്റെ ആദ്യ ഇടപെടല്‍ സുഗമമായിരുന്നു.

കുറുക്കന്‍ എന്റെ സിസ്റ്റത്തില്‍ ഇപ്പോള്‍ ഉറക്കത്തിലാണ്. ഇന്ന് വൈകുന്നേരം ഒരു വണ്‍ ഓണ്‍ വണ്‍ വെച്ചിട്ടുണ്ട്. മര്യാദയ്ക്ക് നിന്നാല്‍ കുറുക്കനു കൊള്ളാം. മൊടകാണിച്ചാല്‍ എടപെടുമേ....

ബൈദവേ, ഞാനീ കുറുക്കനുമായി ആദ്യമായാണ് ഇത്ര അടുത്ത് ഇടപഴകുന്നത്.