ഏറെ നാളത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 3.5 പുറത്തിറങ്ങി.2009 ജൂണ്‍ 30-നാണ് ഇത് പുറത്തിറങ്ങിയത്. നിരവധി പ്രത്യേകതകളുമായാണ് ഫയര്‍ഫോക്സ് 3.5 ഉപയോക്താക്കളിലെത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വെബ്‌പേജുകള്‍ റെന്‍ഡര്‍ ചെയ്യാനെടുക്കുന്ന വേഗമാണ്. ഫയര്‍ഫോക്സ് തന്നെ അവതരിപ്പിക്കുന്ന ചാര്‍ട്ട് നോക്കൂ.
മറ്റൊരു പ്രത്യേകത ഫയര്‍ഫോക്സ് 3.5 -ല്‍ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബ്രൌസിങ്ങ് ആണ്. ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റര്‍ 8-ലും അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുപയോഗിച്ച് നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന സെഷനും,കുക്കികളും എല്ലാം ഒഴിവാക്കാം.
മറ്റു പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നു
- ഫിഷിങ്ങ് ,മാല്‍വെയര്‍ സൈറ്റുകളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം
- ടാബുകലുടെ പുനര്‍ക്രമീകരണം + എന്ന ഒരു കീ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സംവിധാനം. അടച്ച ടാബുകള്‍ Ctrl+Shift+T ഉപയോഗിച്ച് തുറക്കാനുള്ള സംവിധാനം.
- ഓസം ബാര്‍- നിങ്ങള്‍ മുന്ന് സന്ദര്‍ശിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ യു.ആര്‍.എല്‍ ടൈറ്റില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം
- പാസ്‌വേഡ് മാനേജറിലും ഡൌണ്‍ലോഡ് മാനേജറിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
- അബദ്ധത്തില്‍ ഫയര്‍ഫോക്സ് അടച്ചുവെങ്കില്‍ അപ്പോള്‍ തുറന്ന എല്ലാ സെഷനുകളും വീണ്ടും തുറക്കുവാനുള്ള സംവിധാനം
- തീമുകളും, ആഡ് ഓണുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനം
- 70-ല്‍ അധികം ഭാഷകളില്‍ ഉള്ള പതിപ്പുകള്‍
ഫയര്‍ഫോക്സ് 3.5 എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?
ഇപ്പോള്‍ ഫയര്‍ഫോക്സ് 3 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് 3.5-ലേക്ക് മാറണമെന്നുണ്ടെങ്കില്‍ എളുപ്പമാണ്. മോസില്ല ഫയര്‍ഫോക്സ് തുറന്ന് Help->Check for updates എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്സ് തന്നെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.
ഇപ്പോള്‍ ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൌസറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഇവിടെ പോയി ഫയര്‍ഫോക്സ് 3.5 ഡൌണ്‍ലോഡ് ചെയ്യുക.
ഫയര്‍ഫോക്സ് 3.5 മലയാളത്തിലും
ഫയര്‍ഫോക്സ് 3.5 റിലീസിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തത് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് തികച്ചും ആഹ്ലാദകരമായ സംഭവമാണ്. ഇതുവരെ ഇംഗ്ലീഷ് ഭാഷയും മറ്റു 50 ഓളം ഭാഷകളിലും മാത്രം ഇറങ്ങിയ ഫയര്‍ഫോക്സ് ബ്രൌസര്‍ ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തിലും ലഭ്യമാകും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഫയര്‍ഫോക്സ് 3.5 പതിപ്പ് മലയാളത്തിലും ലഭ്യമായത്. ഇപ്പോള്‍ ബീറ്റ പതിപ്പ് ആണ് ലഭ്യമായിട്ടുള്ളത്. ഫയര്‍ഫോക്സിന്റെ അടുത്ത പതിപ്പായ 3.6 പുറത്തിറങ്ങുന്നതോടെ ഇത് സ്റ്റേബിള്‍ ആയ ഒരു പതിപ്പ് ആയിരിക്കും. ഇപ്പോള്‍ മലയാളത്തെക്കൂടാതെ ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്, ഒറിയ എന്നീ ഭാഷകളില്‍ ഫയര്‍ഫോക്സ് ലഭ്യമാണ്.
ഫയര്‍ഫോക്സിന്റെ 3.5 മലയാളം പതിപ്പ് ഇവിടെ ലഭ്യമാണ്.
മലയാളം ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു കമന്റിടുക.