Saturday, August 16, 2008

ഇടമറുക് ദുബായില്‍



സ്വതന്ത്ര്യദിന പിറ്റേന്ന് മലയാള പത്രങ്ങള്‍ക്ക് അവധിയായതു കൊണ്ടും ഒന്നും വായിക്കാന്‍ ഇല്ലാത്തതു കൊണ്ടും ഇന്നലത്തെ പത്രം എടുത്ത് ഒന്നു കൂടി വായന ആരംഭിച്ചു. വാര്‍ത്തകള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ശ്രദ്ധ ക്ലാസിഫൈഡ്സില്‍ ആയി. അപ്പോഴാണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്.

ഇടമറുക് ദുബായില്‍


ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശങ്ങള്‍,ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ 050178****


മലയാളത്തില്‍ ഇടമറുക് എന്ന പേരില്‍ അറിയപ്പേടുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനും,ഗ്രന്ഥകാരനും യുക്തിവാദിയും ആയിരുന്ന ജോസഫ് ഇടമറുക് ആയിരുന്നു. 2006 ജൂണ്‍ 29-നായിരുന്നു ജോസഫിന്റെ മരണം . അദ്ദേഹത്തിന്റെ മകന്‍ സനല്‍ ഇടമറുകും ഇപ്പോള്‍ യുക്തിവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. സനലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തേരാളി എന്ന വെബ്‌സൈറ്റ് കാണുക.

ഈ ഇടമറുക് കുടുംബത്തിലെ ആരാണാവോ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്ര നിര്‍ദ്ദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്?
ചിത്രങ്ങള്‍ക്ക് കടപ്പാട് മലയാളം വിക്കിപീഡിയ

8 comments:

Anoop Narayanan said...

ഇടമറുക് ദുബായില്‍ ... പത്രത്തിലെ ക്ലാസിഫൈഡ്‌സ് താളില്‍ ഒരു പരസ്യം....

riyaz ahamed said...

തരികിടമറുക്.

അടകോടന്‍ said...

വെടക്കാക്കി തനിക്കാക്കലാണ്, ഇവരുടെ ഉദ്ദേശ്യമല്ലെ...

Rationalist said...

I am Sanal Edamaruku, son of Joseph Edamaruku, who is popularly referred as "Edamaruku". The fraudster who advertises as an astrologer in Dubai is not even a distant relative of Joseph Edamaruku. We have inquired and found that this charlatan who advertises as "Edamaruku" is one Shaji Joseph and is the brother of a Catholic priest. Perhaps this wicked advertisement is part of a game-plan of the church against Edamaruku.

Sanal Edamaruku
edamaruku@gmail.com

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Dear Sri Sanal Edamaruku,

A new modus operandi to tarnish
others, isn't it? They cannot be spared at any cost.

ലത said...

ഈ വിദ്വാന്‍ ശ്രീ ജോസഫ് ഇടമറുകിന്‍റെ പ്രശസ്തി മുതലാക്കുക തന്നെയാവാം. പക്ഷെ ഈ ഇടമറുക് എന്നുള്ളത് ഒരു സ്ഥലപ്പേരായ സ്ഥിതിക്ക് അങ്ങേര്‍ ഈ പേര് ഉപയോഗിക്കുന്നതില്‍ നിയമതടസ്സം ഒന്നും ഉണ്ടാവാന്‍ വഴിയില്ല

aneel kumar said...

ഒരു അപ്‌ഡേറ്റ് കിടക്കട്ടെ.
പ്രസ്തുത ‘ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്ര രത്നശാസ്ത്രഞ്ജനെ‘ കാണാന്‍ ഏഷ്യാനെറ്റിന്റെ വാല്‍ക്കണ്ണാടി നോക്കുക. ഇന്ന് ഉണ്ടായിരുന്നു; അടുത്ത ചൊവ്വാദോഷദിനവും ഉണ്ടാവുമായിരിക്കും :)

Unknown said...

Shaji is from another Edamaruku, a place near Palai..Shaji used to run a bakery there till he bacame famous as astrolger..(through Surya/Asianet)..he is still popularly known there as "Bakery Shaji"