Friday, August 1, 2008

സൂര്യഗ്രഹണവും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളും


ഇന്ന് സൂര്യഗ്രഹണം ആയിരുന്നു. ഇന്ത്യയില്‍ 4.30 മുതല്‍ 6.30 വരെ ആയിരുന്നു ഗ്രഹണ സമയമെന്ന് പറയപ്പെട്ടത്. ഈ സമയം എന്റെ ഓഫീസ് കാന്റീനിലേക്ക് ഞാനൊന്ന് പോയപ്പോള്‍ അവിടം ഏറെക്കുറെ ശുന്യം ! ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും, അതിനു ശേഷം കുളിച്ചു വേണം ഭക്ഷണം കഴിക്കാന്‍ എന്നും എന്റെ സുഹൃത്ത് പറഞ്ഞു. അതിനു മുന്‍പും ഉച്ചക്കു എവിടെ ഒക്കെയോ നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു "Today we have to take tea early!".

4 comments:

Anoop Narayanan said...

സൂര്യഗ്രഹണവും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളും.

നരിക്കുന്നൻ said...

എവിടെയായിരുന്നു മാഷേ ശബ്ദം കേട്ടത്? വയറ്റില്‍ നിന്നായിരുന്നോ?

ഫോട്ടോ നന്നായിട്ടുണ്ട്. ഒറിജിനലാണോ?

ടോട്ടോചാന്‍ said...

ശാസ്ത്രം രസകരമാണ്.. പക്ഷേ അന്ധവിശ്വാസങ്ങള്‍ നിറയുമ്പോള്‍ നാം സൂര്യഗ്രഹണസമയത്ത് പല ശബ്ദങ്ങളും കേള്‍ക്കും..
അതു സാരമില്ല. കണ്ണുള്ളവര്‍ കാണും..
അല്ലാത്തവര്‍ ശബ്ദം കേള്‍ക്കും..


എന്തായാലും നന്നായി...

പിന്നെ സൂര്യഗ്രഹണ വിശേഷങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കുകള്‍ കാണുക..

സൂര്യഗ്രഹണം കഴിഞ്ഞ്

സൂര്യഗ്രഹണത്തലേന്ന്

ശ്രീലാല്‍ said...

ഞങ്ങളുടെ ഓഫീസിലും ഗ്രഹണം ഭാഗികമായി അനുഭവപ്പെട്ടിരുന്നു. ഉച്ചയ്ക്ക് മുന്‍പുതന്നെ കഫറ്റേരിയയിലേക്ക് സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ എത്തിത്തുടങ്ങിയിരുന്നു. സാധാരണ 2 മണിക്ക്കൂര്‍ നേരം വട്ടമിട്ട് ഉണ്ണിയിരുന്ന ഉണ്ണികളെല്ലാം പെട്ടന്നു തന്നെ സ്വക്യൂബ് പൂകുന്നത് കാണാമായിരുന്നു. അതുകൊണ്ട് അന്നെനിക്ക് വിശാലമായി ഇരുന്ന് കൊയച്ചടിക്കാന്‍ സൌകര്യമുണ്ടായി. ചില തൊഴിലാളികള്‍ കൂട്ടം കൂട്ടമായി വന്ന് ആകാശത്തേക്കും പുറത്തെ ബില്‍ഡിംഗ് പണി നടക്കുന്നിടത്തേക്കും നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പൊതുവേ ഉച്ചയ്ക്ക് ശേഷം വില്പന തകൃതിയായി നടന്നിരുന്ന കഫറ്റേരിയ സാന്‍ഡ് വിച്ച് വില്പന വളരെ കുറവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. “വേഗം ഭക്ഷണം കഴിക്കൂ, അണുക്കള്‍ കയറും“ എന്ന് ഒരു ചങ്ങാതി ഐ. എമില്‍ എന്നെ ഉപദേശിക്കുകയും ഒരു ഭക്ഷ്യ വിഷബാധയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തത് മറക്കാന്‍ പറ്റില്ല. എന്നെപ്പോലെ ചുമ്മാ പണിയില്ലാതെ ഇരിക്കുന്ന മൂന്നു നാലു തൊഴിലാളികളെ സംഘടിപ്പിച്ച് ചായ കുടിക്കാന്‍ വേണ്ടി അയച്ച മീറ്റിംഗ് റിക്വസ്റ്റ് സൂര്യഗ്രഹണം കാരണം ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു.
ഗ്രഹണവും വാവും ഒന്നിച്ചായതിനാല്‍ ഞങ്ങളുടെ മുതിര്‍ന്ന ടെക്‍നിക്കല്‍ ആര്‍ക്കിട്ടെക്ട് നാട്ടിലേക്കുള്ള യാത്ര ക്യാന്‍സല്‍ ചെയ്ത് ബസ്സുകാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയുണ്ടായി. “ഇന്ന് വൈകുന്നേരം ഓട്ടോ കിട്ടില്ല - ഗ്രഹണമാണ്“ എന്ന് പറഞ്ഞ് എന്നെടെന്‍ഷനാക്കുകയും ചെയ്തു ഒരു ചങ്ങായി.

ആകാശം പൊതുവേ മേഘാവൃതമായി കാണപ്പെട്ടു, നേരിയ തോതില്‍ മഴയും അനുഭവപ്പെട്ടു.

കുഞ്ഞിലക്കൂട്ടത്തിനു വേണ്ടി ഡൊം‌ലൂരില്‍ നിന്നും ശ്രീലാല്‍ പിപി.