Sunday, May 11, 2008

ഐ.പി.എല്ലും ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയും




ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) പാതി വഴി പിന്നിട്ടപ്പോള്‍ തെളിയുന്ന ഒരു വസ്തുത അത് ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ നാഗരികതയുടെ വളര്‍ച്ചയിലെ ആദ്യകാലങ്ങളില്‍ മുന്നേറിയിരുന്ന കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ തന്നെ ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ തന്നെ തുടങ്ങിയതാണ് ഈ സാദൃശ്യം. അതിന് സഹായകമായത് വിദേശികളുടെ സഹായമാണെന്നതും ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.




രാജസ്ഥാന്‍ തുടങ്ങിയ ടീമുകളുടെ മുന്നേറ്റം രാജഭരണകാലത്ത് ജയ്‌പൂരിന്റെ പ്രൌഡിയെയും സമ്പന്നതയെയുമായി താരതമ്യപ്പെടുത്താം. അതുപോലെ സമ്പന്നമായ ടീമംഗങ്ങള്‍(രാജാവും പ്രജകളും) ആദ്യ പാതിയില്‍ വളരെ പിന്നോട്ട് പോയ ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ ടീമുകളും അവ പ്രതിനിധീകരിക്കുന്ന നഗരത്തിന്റെ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നു.




ചെന്നൈ എന്ന നഗരത്തിന്റെ ചരിത്രത്തിന് എന്നും ദത്തുപുത്രന്മാരുടെയും,പുത്രിമാരുടെയും കഥ പറയാനുണ്ടാകും. അതു പോലെ തന്നെ ചെന്നൈ ടീം ഐ.പി.എല്ലിലെ തന്നെ ഏറ്റവും വലിയ ലേലത്തുകക്ക് സ്വന്തമാക്കിയ ധോണിയും ചെന്നൈ നഗരത്തിന്റെ ദത്തു പുത്രനും ,ഏറ്റവും വലിയ ആരാധ്യനുമായിരിക്കുന്നു.

ആദ്യപാദത്തില്‍ മുന്നേറിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പിന്നീട് തുടര്‍ച്ചയായി പരാജപ്പെട്ടതും ,ദല്‍ഹി പിന്നീട വിജയപാതയിലേക്ക് വഴി മാറിയതിനെയും 1911-ല്‍ ദല്‍ഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമായി താരതമ്യപ്പെടുത്താം.

ഇതില്‍ ഏറ്റവും സാദൃശ്യം മുംബൈ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളും പിന്നീടുള്ള മൂന്നു മത്സരങ്ങളിലെ വിജയവുമാണ്.

ആദ്യപാദം പിന്നിട്ടപ്പോള്‍ മുന്നിട്ടു നില്‍ക്കുന്ന ടീമുകള്‍ അവ പ്രതിനിധീകരിക്കുന്ന നഗരങ്ങളുടെ ചരിത്രത്തെ തന്നെ പ്രതിനിധീകരിക്കുന്നില്ലേ.ഇപ്പോള്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മുംബൈയും,ബാംഗ്ലൂരും, ചെന്നൈയും,ഡല്‍ഹിയും മറ്റു ടീമുകളെ പിന്നിലാക്കി സെമിയില്‍ എത്തുമോ? എങ്കില്‍ ചരിത്രം വീണ്ടും ഹസ്യരൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് പറയേണ്ടി വരും.

No comments: