Wednesday, February 24, 2010
Wednesday, February 10, 2010
Thursday, January 21, 2010
മോസില്ല ഫയര്‍ഫോക്സ് 3.6 പുറത്തിറങ്ങി.
മോസില്ല ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് 3.6 പുറത്തിറക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി പുതിയ പോസ്റ്റ് കാണുക.
http://www.anoopp.in/2010/01/21/152
http://www.anoopp.in/2010/01/21/152
ലേബലുകള്‍:
ഫയര്‍ഫോക്സ്,
ഫയര്‍ഫോക്സ് 3.6,
ബ്രൌസര്‍,
മലയാളം സോഫ്റ്റ്വെയര്,
സാങ്കേതികം
Saturday, October 24, 2009
നന്ദി ബ്ലോഗര്‍ നന്ദി
ഏതാണ്ടു രണ്ടു വര്‍ഷത്തിലധികമായി ബ്ലോഗര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഞാന്‍ സ്വന്തമായുള്ളൊരു ഡൊമൈനിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയുള്ള എന്റെ ബ്ലോഗ് അപ്ഡേറ്റുകള്‍ http://www.anoopp.in/ എന്ന ബ്ലോഗിലായിരിക്കും ലഭ്യമാക്കുക.
നന്ദി ബ്ലോഗര്‍ നന്ദി....
നന്ദി ബ്ലോഗര്‍ നന്ദി....
ലേബലുകള്‍:
കൂടുവിട്ടു കൂടു മാറ്റം,
പലവക
Friday, July 17, 2009
ഫയര്‍ഫോക്സ് 3.5.1-ലേക്ക് മാറുക
നിങ്ങള്‍ ഫയര്‍ഫോക്സ് 3.5 ഉപയോഗിക്കുന്ന ആളാണെങ്കില്‍ 3.5.1-ലേക്ക് ഉടന്‍ മാറുക. 3.5-ല്‍ കണ്ടുപിടിച്ച ഒരു ജാവാസ്ക്രിപ്റ്റ് ബഗ്ഗ് നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിച്ചേക്കാം. അതുകാരണം ഫയര്‍ഫോക്സ് 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുക.
http://blog.mozilla.com/security/2009/07/14/critical-javascript-vulnerability-in-firefox-35/
3.5.1-ലേക്ക് മാറാന്‍
ഫയല്‍ മെനുവിലെ Help ഞെക്കി Help-> Check for Updates എന്ന ലിങ്ക് ഞെക്കുക.
അവിടെ Install Updates എന്ന ബട്ടണ്‍ ഞെക്കി 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങള്‍ ഫയര്‍ഫോക്സ് 3.5-നു താഴെയുള്ള പതിപ്പുകള്‍ ആണുപയോഗിക്കുന്നതെങ്കില്‍ ഈ ബഗ്ഗിനെ പേടിക്കേണ്ടതില്ല.

ഫയര്‍ഫോക്സ് 3.5,
മോസില്ല,
സാങ്കേതികം
Wednesday, July 8, 2009
ഇനി ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും
അങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സെര്‍ച്ച് രംഗത്തെ അതികായകന്മാരായ ഗൂഗിള്‍ ബ്രൌസറിനു ശേഷം ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2009 ജൂലൈ 7-ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബ്രൌസര്‍ പുറത്തിറക്കുന്ന വിവരം
ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ ക്രോം ഒ.എസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗ്നു/ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്നു.
ലിനക്സ് അധിഷ്ഠിതമാണെങ്കിലും സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഗ്നോം, കെ.ഡി.ഇ എന്നീ പണിയിട സംവിധാനങ്ങള്‍ (Desktop Environments) ഒന്നും ക്രോം ഒ.എസ് ഉപയോഗിക്കുന്നില്ല. ഗൂഗിള്‍ തന്നെ നിര്‍മ്മിക്കുന്ന ഒരു പുതിയ പണിയിട സംവിധാനം ആണ് ഇതിലുപയോഗിക്കാന്‍ പോകുന്നത്.ഇതു വഴി പുതിയതും ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതുമായ ഒരു ഡെസ്ക്ടോപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ഓപ്പണ്‍സോഴ്‌സ് സമൂഹത്തിനോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ചില പ്രതികരണങ്ങള്‍
ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു എന്നു കേട്ട ഉടനെ തന്നെ മാദ്ധ്യമങ്ങള്‍ ആ വിവരം ആഘോഷിക്കുകയുണ്ടായി. പല മാദ്ധ്യമങ്ങളും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു ഒരു ഭീഷണിയായാണ് ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണഭിപ്രായപ്പെട്ടത്. എങ്കിലും
ലിനക്സ് കേര്‍ണല്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പണിയിട സംവിധാനത്തില്‍ മാത്രം കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണോ അല്ല പണിയിട സംവിധാനം ആണോ എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്.

ഓപ്പറേറ്റിംഗ് സിസ്റ്റം,
ഗൂഗിള്‍,
ഗൂഗിള്‍ ക്രോം ഒ.എസ്.,
സാങ്കേതികം
Tuesday, June 30, 2009
മോസില്ല ഫയര്‍ഫോക്സ് 3.5 പുറത്തിറങ്ങി

ഏറെ നാളത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 3.5 പുറത്തിറങ്ങി.2009 ജൂണ്‍ 30-നാണ് ഇത് പുറത്തിറങ്ങിയത്. നിരവധി പ്രത്യേകതകളുമായാണ് ഫയര്‍ഫോക്സ് 3.5 ഉപയോക്താക്കളിലെത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വെബ്‌പേജുകള്‍ റെന്‍ഡര്‍ ചെയ്യാനെടുക്കുന്ന വേഗമാണ്. ഫയര്‍ഫോക്സ് തന്നെ അവതരിപ്പിക്കുന്ന ചാര്‍ട്ട് നോക്കൂ.
മറ്റൊരു പ്രത്യേകത ഫയര്‍ഫോക്സ് 3.5 -ല്‍ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബ്രൌസിങ്ങ് ആണ്. ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റര്‍ 8-ലും അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുപയോഗിച്ച് നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന സെഷനും,കുക്കികളും എല്ലാം ഒഴിവാക്കാം.
മറ്റു പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നു
- ഫിഷിങ്ങ് ,മാല്‍വെയര്‍ സൈറ്റുകളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം
- ടാബുകലുടെ പുനര്‍ക്രമീകരണം + എന്ന ഒരു കീ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സംവിധാനം. അടച്ച ടാബുകള്‍ Ctrl+Shift+T ഉപയോഗിച്ച് തുറക്കാനുള്ള സംവിധാനം.
- ഓസം ബാര്‍- നിങ്ങള്‍ മുന്ന് സന്ദര്‍ശിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ യു.ആര്‍.എല്‍ ടൈറ്റില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം
- പാസ്‌വേഡ് മാനേജറിലും ഡൌണ്‍ലോഡ് മാനേജറിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
- അബദ്ധത്തില്‍ ഫയര്‍ഫോക്സ് അടച്ചുവെങ്കില്‍ അപ്പോള്‍ തുറന്ന എല്ലാ സെഷനുകളും വീണ്ടും തുറക്കുവാനുള്ള സംവിധാനം
- തീമുകളും, ആഡ് ഓണുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനം
- 70-ല്‍ അധികം ഭാഷകളില്‍ ഉള്ള പതിപ്പുകള്‍
ഫയര്‍ഫോക്സ് 3.5 എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?
ഇപ്പോള്‍ ഫയര്‍ഫോക്സ് 3 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് 3.5-ലേക്ക് മാറണമെന്നുണ്ടെങ്കില്‍ എളുപ്പമാണ്. മോസില്ല ഫയര്‍ഫോക്സ് തുറന്ന് Help->Check for updates എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്സ് തന്നെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.
ഇപ്പോള്‍ ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൌസറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഇവിടെ പോയി ഫയര്‍ഫോക്സ് 3.5 ഡൌണ്‍ലോഡ് ചെയ്യുക.
ഫയര്‍ഫോക്സ് 3.5 മലയാളത്തിലും
ഫയര്‍ഫോക്സ് 3.5 റിലീസിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തത് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് തികച്ചും ആഹ്ലാദകരമായ സംഭവമാണ്. ഇതുവരെ ഇംഗ്ലീഷ് ഭാഷയും മറ്റു 50 ഓളം ഭാഷകളിലും മാത്രം ഇറങ്ങിയ ഫയര്‍ഫോക്സ് ബ്രൌസര്‍ ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തിലും ലഭ്യമാകും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഫയര്‍ഫോക്സ് 3.5 പതിപ്പ് മലയാളത്തിലും ലഭ്യമായത്. ഇപ്പോള്‍ ബീറ്റ പതിപ്പ് ആണ് ലഭ്യമായിട്ടുള്ളത്. ഫയര്‍ഫോക്സിന്റെ അടുത്ത പതിപ്പായ 3.6 പുറത്തിറങ്ങുന്നതോടെ ഇത് സ്റ്റേബിള്‍ ആയ ഒരു പതിപ്പ് ആയിരിക്കും. ഇപ്പോള്‍ മലയാളത്തെക്കൂടാതെ ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്, ഒറിയ എന്നീ ഭാഷകളില്‍ ഫയര്‍ഫോക്സ് ലഭ്യമാണ്.
ഫയര്‍ഫോക്സിന്റെ 3.5 മലയാളം പതിപ്പ് ഇവിടെ ലഭ്യമാണ്.
മലയാളം ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു കമന്റിടുക.
ലേബലുകള്‍:
ഫയര്‍ഫോക്സ് 3.5,
മലയാളം സോഫ്റ്റ്വെയര്,
മോസില്ല,
സാങ്കേതികം
Subscribe to:
Posts (Atom)